വന്യമൃഗ ശല്യം-രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാനകമ്മിറ്റി രണ്ടാംഘട്ട സമരത്തിലേക്ക്
വന്യമൃഗ ശല്യം രണ്ടാം ഘട്ട സമരം തുടങ്ങുന്നു. – ഇരിട്ടി – വന്യമൃഗ ശല്യം മൂലം ജനങ്ങൾ പൊറുതി മുട്ടിയ സാഹചര്യത്തിൽ സ്വതന്ത്ര കർഷക സംഘടനകളുടെ ഐക്യ വേദിയായ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാനകമ്മിറ്റി രണ്ടാംഘട്ട സമരത്തിലേക്ക് . ഒന്നാം ഘട്ട സമരത്തിന്റെ ഭാഗമായി ഡിസംബർ 18 ന് സിക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. രണ്ടാം ഘട്ട സമരം 7/ 2 / 2022 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ ഇരിട്ടി ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിനു മുൻപിൽ ഏകദിന ഉപവാസത്തോടെ ആരംഭിക്കുവാൻ രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ഓൺലൈൻ യോഗം തീരുമാനിച്ചു. ഉപവാസ സമരം രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ-ഓർഡിനേറ്റർ കെ.വി ബിജു രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ഇൻഫാം ദേശീയ ജനറൽ സിക്രട്ടറി ഫാ.ജോസഫ് കാവനാടിയിൽ നാരങ്ങാ തീര് നൽകി വൈകുന്നേരം 4 മണിക്ക് ഉപവാസം അവസാനിപ്പിക്കും. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന നേതാക്കളായ അഡ്വ. ബിനോയ് തോമസ്, ഡോ.ജോസ് കുട്ടി ഒഴുകയിൽ , ജോയി കണ്ണം ചിറ, അഡ്വ: ജോൺ ജോസഫ്, ജിന്നറ്റ് മാത്യു , , സ്കറിയ നെല്ലം കുഴി, അഡ്വ. സുമിൻ എസ് നെടുങ്ങാടൻ, എൻ ജെ ചാക്കോ, സുരേഷ് കുമാർ ഓടാപ്പന്തിയിൽ , സണ്ണി തുണ്ടത്തിൽ, പോൾസൺ ചാലക്കുടി, സുനിൽ മഠത്തിൽ, ജോൺ മാസ്റ്റർ മാനന്തവാടി, അഗസ്റ്റ്യൻ വെള്ളാരം കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകും ഇൻ ഫാം രൂപതാ ഡയറക്ടർ ഫാ: തോമസ് ചെരുവിൽ, ഏകതാ പരിക്ഷത്ത് സംസ്ഥാന സിക്രട്ടറി പി.സതീശ്കുമാർ , എ.കെ.സി.സി, നേതാക്കളായ , ബേബി നെട്ടനാനി, ബെന്നി പുതിയാം പുറം, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ. ജയിംസ് പന്ന്യാം മാക്കൽ, തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിക്കും.