തിരിച്ചു വരുമോ പബ്ജി ? എയർടെൽ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്

0 461

തിരിച്ചു വരുമോ പബ്ജി ? എയർടെൽ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്

 

എയർടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈൽ ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. നേരത്തെ ഇന്ത്യൻ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പബ്ജി ഉൾപ്പെടെയുള്ള 118 ചൈനീസ് ആപ്പുകൾക്ക് ഈ വർഷം സെപ്റ്റംബർ രണ്ടിനാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതും ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു എന്നാരോപിച്ചാണ് പബ്ജിക്ക് എതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്.