അയ്യങ്കുന്നിൽ കാറ്റിൽ വൻ നാശം – 8 വീടുകൾ തകർന്നു ഓട് വീണ് വയോവൃദ്ധക്ക് പരിക്ക് അൻപതോളം കർഷകരുടെ കാർഷിക വിളകൾ നശിച്ചു

0 1,466

അയ്യങ്കുന്നിൽ കാറ്റിൽ വൻ നാശം – 8 വീടുകൾ തകർന്നു ഓട് വീണ് വയോവൃദ്ധക്ക് പരിക്ക് അൻപതോളം കർഷകരുടെ കാർഷിക വിളകൾ നശിച്ചു

ഇരിട്ടി : വ്യഴാഴ്ച വൈകുന്നേരം മഴയോട് കൂടി ഉണ്ടായ ശക്തമായ കാറ്റിൽ അയ്യങ്കുന്ന്‌ പഞ്ചായത്തിൽ വൻ നാശം. ആനപ്പന്തി , വാഴയിൽ, മുണ്ടയാം പറമ്പ് മേഖലയിൽ 8 വീടുകൾ തകർന്നു. ആനപ്പന്തി ഗവ. എൽ പി സ്‌കൂളിന്റെ വാട്ടർ ടാങ്ക് മരം വീണ് തകർന്നു. അൻപതോളം കർഷകരുടെ കാർഷിക വിളകൾ നശിച്ചു .ആനപ്പന്തിയിൽ വീടിന്റെ ഓട് വീണ് വയോവൃദ്ധയുടെ തലക്ക് പരിക്കേറ്റു.
ആനപ്പന്തിയിലെ കുറ്റിക്കാട്ടിൽ ദേവകി (75 ) യുടെ തലക്കാണ് പരിക്കേറ്റത് . ഇവരുടെ വീടും തകർന്നു. ഇവിടെത്തന്നെയുള്ള കാഞ്ഞമലയിൽ ജോസ് മാത്യു, വലിയതൊട്ടി ജോസഫ്, മുണ്ടയാം പറമ്പ് വാഴയിലെ ഉമ്പക്കാട്ടിൽ മേരി, ചെട്ടിയാംതൊടി റഷീദ്, മണിമല തങ്കമ്മ, നടുക്കണ്ടി ജാനകി അമ്മ , സുകുമാരൻ കുറുപ്പംപറമ്പിൽ എന്നിവരുടെ വീടുകളും തകർന്നു. ഇല്ലിക്കൽ ഇറ്റോയുടെ വ്യാപാരസ്ഥാപനം മരം വീണ് തകർന്നു.
മേഖലയിൽ വ്യാപകമായി റബ്ബർ, കശുമാവ്. പ്ലാവ്, വാഴ തുടങ്ങിയ കാർഷിക വിളകൾ നശിച്ചു. ആനപ്പന്തിയിലെ വലിയതൊട്ടി ജോസഫ് , ഇല്ലിക്കൽ പീറ്റർ, ചെമ്മാൻ തടത്തിൽ സോണി , വാഴയിലെ താന്നിമൂട്ടിൽ വർഗ്ഗീസ് , പാതിയിൽ കുഞ്ഞപ്പൻ എന്നിവരടക്കം അൻപതോളം കർഷകരുടെ കാർഷിക വിളകളാണ് വ്യാപകമായി നശിച്ചത്. ആനപ്പന്തിയിൽ ഐസ്ക്രീം കച്ചവടക്കാരന്റെ റോഡരികിലിരുന്ന ഓട്ടോ റിക്ഷ 10 മീറ്ററോളം കാറ്റിൽ പറത്തി സമീപത്തെ ബൈക്കിന് മുകളിൽ ഇട്ടു.
സണ്ണി ജോസഫ് എം എൽ എ , അയ്യങ്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ഷീജ സെബാസ്ററ്യൻ, വൈസ് പ്രസിഡന്റ് തോമസ് വലിയ തൊട്ടി , സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐസക് ജോസഫ്, പഞ്ചായത്തു മെമ്പർ വേണുഗോപാൽ, കൃഷി ഓഫീസർ ജിൻസി മരിയ, വില്ലേജ് ഓഫീസർ മനോജ്, കൃഷി അസിസ്റ്റന്റ് സാബു, സിബി വാഴക്കാല എന്നിവർ സ്ഥലം സന്ദർശിച്ചു.