തിരുവനന്തപുരം കഠിനംകുളത്ത് യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം: ഭർത്താവ് കസ്റ്റഡിയിൽ

0 861

തിരുവനന്തപുരം കഠിനംകുളത്ത് യുവതിക്ക് മദ്യം നൽകി കൂട്ടബലാത്സംഗം: ഭർത്താവ് കസ്റ്റഡിയിൽ

മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.  വഴിയിൽ കിടക്കുന്ന കണ്ട യുവതിയെ യുവാക്കളാണ് വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു പേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നൽകിയ ശേഷം കടലോരത്തെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട് . മറ്റ് പ്രതികൾക്കായി തിരച്ചിൽ നടക്കുന്നു