കോഴിക്കോട്: കഞ്ചാവ് കേസിൽ ജയിലിൽ കഴിയവെ ജാമ്യംകിട്ടി പുറത്തിറങ്ങിയ സ്ത്രീ കഞ്ചാവുമായി വീണ്ടും പിടിയിൽ. ചേക്രോൻ വളപ്പിൽ ഖമറുന്നിസയാണ് വിൽപനക്കെത്തിച്ച മൂന്നുകിലോയിലേറെ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്
ജയിലിൽ നിന്നിറങ്ങിയ ഇവരെ എക്സൈസ് നിരീക്ഷിച്ചുവരുകയായിരുന്നു. വീണ്ടും കഞ്ചാവ് വിൽപന ആരംഭിച്ചു എന്നറിഞ്ഞതോടെ കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ മനോജ് പടികത്തിന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
പ്രിവന്റിവ് ഓഫിസർമാരായ പി.കെ. ഹരീഷ്, മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ, നിഷാന്ത്, ലതമോൾ, എഡിസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.