ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍

0 1,054

ഭര്‍ത്തൃവീട്ടില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍

 

തൃശ്ശൂര്‍: ഭര്‍ത്തൃവീട്ടില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ ഉപേക്ഷിച്ചുപോയ യുവതി അറസ്റ്റില്‍. എരുമപ്പെട്ടി പോലീസാനു എയ്യാല്‍ സ്വദേശിയായ മുപ്പത്തൊന്നുകാരിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് യുവതിയെ വീട്ടില്‍നിന്ന് കാണാതായത്. വൈകീട്ടോടെ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു . തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ചൊവ്വാഴ്ച യുവതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇവരെ 14-ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.