മോഷണകുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്ത്രീകൾക്ക് മർദനം

0 730

മോഷണകുറ്റം ആരോപിച്ച് സ്ത്രീകൾക്ക് മർദനം. പാലക്കാട് നഗരത്തിലാണ് സംഭവം.ബസിൽ മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് സ്ത്രീകളെ മർദിച്ചത്.ബസ് സ്റ്റാന്റിന് സമീപം താമസിക്കുന്ന നാടോടി സ്ത്രീകൾക്കാണ് മർദനമേറ്റത്.പേഴ്‌സിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദിച്ചത്.

നാടോടി സ്ത്രീകളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ആരും കേസ് കൊടുക്കാത്തതിനാൽ ഇവർക്കെതിരെയും മർദിച്ചതിന് നാടോടി സ്ത്രീകൾ പരാതി നൽകാത്തതിനാൽ മർദിച്ച സ്ത്രീയ്ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടില്ല.