ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0 1,365

ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ( 08.05.2020) രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയെ രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്ബില്‍ ഇല്ലിക്കളം പി ജെ ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണ് മരിച്ചത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ കമ്ബനിയില്‍ ജീവനക്കാരിയാണ് യുവതി. ലോക് ഡൗണിനെ തുടര്‍ന്ന് വീട്ടിലായിരുന്ന ജീനയ്ക്ക് ഹൈദരാബാദ് യൂണിറ്റിലേക്കു മാറണമെന്ന അറിയിപ്പ് ലഭിച്ചിരുന്നു.

ബുധനാഴ്ച രാത്രി കിടപ്പുമുറിയിലേക്കു പോയ യുവതി വ്യാഴാഴ്ച രാവിലെ എട്ടുമണിയായിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ചു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജിബിന്‍ ജോസഫ്, ജിത്തു ജോസഫ്.