തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

0 234

 

 

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. വാലിക്കുന്ന് കോളനിയില്‍ സിനി (32) ആണ് മരിച്ചത്. സിനിയുടെ ഭര്‍ത്താവ് ഒളിവിലാണ്. വീടിന് സമീപത്തെ കക്കൂസ് കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊന്ന് കുഴിയില്‍ തള്ളിയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒളിവില്‍ പോയ സിനിയുടെ ഭര്‍ത്താവ് കുട്ടനെ പൊലീസ് തിരയുന്നുണ്ട്.
ഇവര്‍ തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ മുതലാണ് സിനിയെ കാണാതായത്.

Get real time updates directly on you device, subscribe now.