പിരിയാന്‍ വയ്യ, വിവാഹം ഉറപ്പിച്ചതോടെ അടുപ്പത്തിലായിരുന്ന യുവതികള്‍ ജീവനൊടുക്കി

0 1,112

പിരിയാന്‍ വയ്യ, വിവാഹം ഉറപ്പിച്ചതോടെ അടുപ്പത്തിലായിരുന്ന യുവതികള്‍ ജീവനൊടുക്കി

ചെന്നൈ: വേര്‍പിരിഞ്ഞു ജീവിക്കേണ്ടി വരുന്നതില്‍ മനം നൊന്ത് രണ്ടു യുവതികള്‍ ജീവനൊടുക്കി. നാമക്കലിനടുത്ത നെയ്ത്തു കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ജോതി (23) പ്രിയ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പരസ്പരം പിരിയാന്‍ പറ്റാത്തതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.

ജോതി വിവാഹിതയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തി മുത്തശ്ശിക്കൊപ്പം താമസിക്കുകയായിരുന്നു അവര്‍. ഏതാനും മാസം മുമ്ബാണ് ജോതി നെയ്ത്തുകേന്ദ്രത്തില്‍ ജോലിക്കു ചേര്‍ന്നത്. ഇവിടെവെച്ച്‌ പ്രിയയുമായി അടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇവരുടെ സൗഹൃദത്തെ എതിര്‍ത്ത ബന്ധുക്കള്‍ പ്രിയയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു