സ്ത്രീകള്‍ക്കായി ആദ്യ വണ്‍ഡേ ഹോം തിരുവനന്തപുരത്ത്

0 88

 

 

തിരുവനന്തപുരം: സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ആദ്യത്തെ വണ്‍ഡേ ഹോം തിരുവനന്തപുരത്ത് തമ്ബാനൂര്‍ ബസ് ടെര്‍മിനലില്‍ ഒരുക്കി. അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് വണ്‍ഡേ ഹോമില്‍ താമസം അനുവദിക്കും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് വണ്‍ഡേ ഹോം. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

25 പേര്‍ക്ക് ഡോര്‍മിറ്ററി സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍, ഡ്രെസിങ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന വണ്‍ഡേ ഹോമില്‍ മുന്‍കൂര്‍ ബുക്കിങ് ഉണ്ടായിരിക്കുന്നതല്ല.