വീട്ടിലിരുന്ന് ജോലി ചെയ്യു; സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്‌എന്‍എല്‍

വീട്ടിലിരുന്ന് ജോലി ചെയ്യു; സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി ബിഎസ്‌എന്‍എല്‍

0 460

 

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാ​ഗമായി ‘വര്‍ക്ക് ഫ്രം ഹോം’ വ്യാപകമാക്കുന്നതിനാല്‍ നിലവില്‍ ബ്രോഡ്ബാന്‍ഡ് ഇല്ലാത്ത എല്ലാ ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‍ലൈന്‍ ഉപയോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോ‍ഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്‌ഷന്‍ നല്‍കുന്നു. ‘വര്‍ക്ക് അറ്റ് ഹോം’ എന്ന പേരിലാണ് കണക്ഷന്‍ നല്‍കുന്നത്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജോ സെക്യൂരിറ്റി ഡിപ്പോസിറ്റോ ഉണ്ടാകില്ല.

പുതിയ ലാന്‍ഡ്‍ലൈന്‍ കണക്‌ഷന്‍ എടുക്കുന്നവര്‍ക്കും ഇതിന് അര്‍ഹതയുണ്ടായിരിക്കും. ഒരു മാസം കഴിഞ്ഞ് സാധാരണ ബ്രോ‍ഡ്ബാന്‍ഡ് സ്കീമിലേക്കു മാറും. കണക്‌ഷന്‍ എടുക്കാനായി അടുത്തുള്ള ബിഎസ്‌എന്‍എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ ബന്ധപ്പെടുകയോ 1800-345-1500 എന്ന ടോള്‍ ഫ്രീ നമ്ബറി‍ല്‍ വിളിക്കുകയോ ചെയ്യാം.