വര്ക്ഷോപ്പുകള് ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കും; മാനദണ്ഡങ്ങള്‍ പുറത്തിറക്കി
വര്ക്ഷോപ്പുകള് ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കും; മാനദണ്ഡങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന വര്ക്ഷോപ്പുകള് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഓരോ വര്‍ക്ഷോപ്പുകളിലും പരമാവധി എട്ട് ടെക്നീഷ്യന്മാര് മാത്രമേ പാടുള്ളു.
ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കാം. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്ഷോപ് തുറന്നു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി അറിയിച്ചിരുന്നു.