കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു.

0 630

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു.

 

കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനം ഓൺലൈനായി ആചരിച്ചു. വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടി. കണ്ണൂർ സിറ്റി എസ്പിസി പ്രൊജക്റ്റ് ഓഫീസർ കെ രാജേഷ് കാന്‍സര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ് കേളകം പി എച്ച് സി അസിസ്റ്റന്റ് സർജൻ ഡോ. സൗമ്യ ജോൺ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ ജോബി ഏലിയാസ് നന്ദിയും പറഞ്ഞു. അഡീഷണല്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍ അശ്വതി കെ ഗോപിനാഥ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.