ലോക നഴ്‌സസ് ദിനത്തില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം
ലോക നഴ്‌സസ് ദിനത്തില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് നഴ്‌സുമാരുടെ സമരം. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാതെയും സ്വന്തം ചെലവില്‍ വാങ്ങാന്‍ നിര്‍ബന്ധിക്കുന്നതിലും പ്രതിഷേധിച്ചാണ് കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്‌സുമാര്‍ ഒന്നടങ്കം ആശുപത്രിക്കു മുന്നില്‍ സമരവുമായി രംഗത്തിറങ്ങിയത്. കഴിഞ്ഞ രണ്ടുമാസമായി ആശുപത്രിയിലെ നഴ്‌സുമാര്‍ സ്വന്തം ചെലവില്‍ മാസ്‌കും ഗ്ലൗസും മറ്റും വാങ്ങിയാണ് സേവനമനുഷ്ഠിക്കുന്നത്. ഇതുവരെ നഴ്‌സുമാരില്‍ നിന്ന് 25 രൂപ ഈടാക്കിയാണ് മാസ്‌ക് നല്‍കിയിരുന്നതെന്ന് നഴ്‌സുമാര്‍ ആരോപിച്ചു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍, രാത്രി ഡ്യൂട്ടിയിലുള്ളവര്‍ ജോലി തുടര്‍ന്നാണ്, രാവിലെ ജോലിക്കെത്തേണ്ടവര്‍ സമരം നടത്തുന്നത്. സാമൂഹിക അകലം പാലിച്ചാണ് നഴ്‌സുമാര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.