ലോക ടി ബി ദിനം: മന്ദംചേരി കോളനിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0 812

കൊട്ടിയൂർ: മാർച്ച് 24 ലോക ടി ബി ദിനത്തോടനുബന്ധിച്ച് കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മന്ദംചേരി ആദിവാസി കോളനിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണ ക്ലാസ് എടുത്തു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ് ആളുകളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ടി എ ജെയ്സൺ, മനോജ് ജേക്കബ്, പ്രമോട്ടർ ശ്രീഷ്മ, അഷ റോസ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

50 – ഓളം പേർ പങ്കെടുത്ത ബോധവൽക്കരണ ക്ലാസിൽ ടി ബി ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു.