ലോക പുകയില ദിനാചാരണം: കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പരിശോധന നടത്തി

0 462

കൊട്ടിയൂർ: ലോക പുകയില ദിനാചാരണവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി എ ജെയ്സൺ, ടി എ ഷാഹിന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കോട്പ നിയമത്തെ കുറിച്ച് ബോധവൽക്കരണം നടത്തുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.