ഏത്തമിടീക്കല്‍: ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്; യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി

0 1,550

 

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച യതീഷ് ചന്ദ്രയ്ക്കെതിരെ മുഖ്യമന്ത്രി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ഇത്തരം നടപടി പൊലീസിന്‍റെ യശസിന് മങ്ങലേല്‍പിക്കുന്നുവെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറി ഡി ജി പി യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ അഴിക്കലാണ് നടപടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഏത്തമിടീച്ചത്. വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കല്‍ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്.