യ​തീ​ഷ് ച​ന്ദ്ര​യു​മാ​യി ഉ​ട​ക്കി ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍; ലോ​ക്ക്ഡൗ​ണ്‍ ന​ട​പ​ടി​ക​ളോ​ടു വി​യോ​ജി​പ്പ്

0 2,590

യ​തീ​ഷ് ച​ന്ദ്ര​യു​മാ​യി ഉ​ട​ക്കി ക​ണ്ണൂ​ര്‍ ക​ള​ക്ട​ര്‍; ലോ​ക്ക്ഡൗ​ണ്‍ ന​ട​പ​ടി​ക​ളോ​ടു വി​യോ​ജി​പ്പ്

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പോ​ലീ​സി​രെ വി​മ​ര്‍​ശ​ന​വു​മാ​യി ക​ള​ക്ട​ര്‍ ടി.​വി. സു​ഭാ​ഷ് ഐ​എ​എ​സ്. ജി​ല്ല​യി​ല്‍ ഹോ​ട്ട്സ്പോ​ട്ട് അ​ല്ലാ​ത്ത ഇ​ട​ങ്ങ​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി​യ എ​സ്പി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഹോ​ട്ട്സ്പോ​ട്ട് അ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും ബ്ലോ​ക്കു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്ട​റു​മാ​യി ആ​ലോ​ചി​ക്കാ​തെ ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും പോ​ലീ​സ് റോ​ഡു​ക​ള്‍ അ​ട​ച്ചെ​ന്നും ഇ​തു ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ക​ള​ക്ട​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര​യ്ക്കു ക​ത്തു ന​ല്‍​കി.

പ്ര​ധാ​ന​മാ​യും അ​ഞ്ചു കാ​ര്യ​ങ്ങ​ള്‍ എ​ടു​ത്തു പ​റ​ഞ്ഞു​കൊ​ണ്ടു​ള്ള​താ​ണു ക​ത്ത്. ജി​ല്ല​യി​ല്‍ സാ​മൂ​ഹി​ക വ്യാ​പ​ന​മി​ല്ലെ​ന്നി​രി​ക്കെ എ​സ്പി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ തി​രി​ച്ച​ത് എ​ന്ത​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും റോ​ഡു​ക​ള്‍ ബ്ലോ​ക്ക് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മെ​ന്താ​ണെ​ന്നും ക​ത്തി​ല്‍ ക​ള​ക്ട​ര്‍ ആ​രാ​ഞ്ഞു.

ക​ടു​ത്ത ബ്ലോ​ക്ക് കാ​ര​ണം ആം​ബു​ല​ന്‍​സു​ക​ള്‍ തി​രി​ച്ചു​വി​ടേ​ണ്ടി വ​ന്നു​വെ​ന്നും ഡ​യാ​ലി​സി​സ് രോ​ഗി​ക​ള്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നും ക​ള​ക്ട​ര്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് സം​ബ​ന്ധ​മാ​യു​ള്ള യോ​ഗ​ങ്ങ​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​ങ്കെ​ടു​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ഇ​നി​യു​ള്ള യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ക​ത്തി​ലൂ​ടെ ക​ള​ക്ട​ര്‍ ന​ല്‍​കി.