യത്നം പദ്ധതി: അപേക്ഷ ക്ഷണിച്ചു

0 27

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പി.എസ്.സി, യു.പി.എസ്.സി, ബാങ്ക് സര്‍വീസ്, ആര്‍.ആര്‍.ബി, യുജിസി നെറ്റ്/ജെആര്‍ഫ്, കാറ്റ്/മാറ്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന ‘യത്നം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും, സേവന പാരമ്പര്യമുള്ളതും, മുന്‍ വര്‍ഷങ്ങളില്‍ മികച്ച റിസള്‍ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്കും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കുമായി ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 205307.