‘മൂന്നു ദിവസത്തിനകം ബോംബ് വച്ചു കൊല്ലും’; യോഗി ആദിത്യനാഥിന് വധഭീഷണി

0 533

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. പൊലീസ് കൺട്രോൾ റൂമിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ലഖ്‌നൗ പൊലീസിന്‍റെ ഹെൽപ്‌ലൈൻ വാട്‌സ്ആപ്പ് നമ്പറിലാണ് കഴിഞ്ഞ ദിവസം അജ്ഞാതന്റെ മുന്നറിയിപ്പ്. മൂന്നു ദിവസത്തിനകം യോഗിയെ ബോംബ് വച്ച് വകവരുത്തുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് പൊലീസ് പറയുന്നു. വധഭീഷണിയിൽ ഹെൽപ്‌ലൈൻ ഓപറേഷൻ കമാൻഡറുടെ പരാതിയിൽ സുശാന്ത് ഗോൾഫ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മുന്നറിയിപ്പിനു പിന്നാലെ യോഗിയുടെ സുരക്ഷ വർധിപ്പിച്ചു. സന്ദേശം അയച്ചയാളെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചതായി യു.പി പൊലീസ് അറിയിച്ചു.

Get real time updates directly on you device, subscribe now.