ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

0 142

 ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

സാമൂഹ്യ നീതി വകുപ്പ് വിജയാമൃതം പദ്ധതി പ്രകാരം ഡിഗ്രി/തത്തുല്യ കോഴ്‌സുകള്‍, പി ജി/പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നീ വിഭാഗങ്ങളില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/കോളേജുകള്‍/മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ (പാരലല്‍ കോളെജ്, വിദൂര വിദ്യാഭ്യാസം) എന്നിവിടങ്ങളില്‍ നിന്നും ഈ അധ്യയന വര്‍ഷം ഉന്നത വിജയംനേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്‌നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഡിഗ്രി കോഴ്‌സുകള്‍ (ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. പി ജി/പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60ശതമാനവും കൂടുതലും മാര്‍ക്ക് നേടിയിരിക്കണം.
ധനസഹായത്തിന് യോഗ്യത നേടിയ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.  ഫോണ്‍: 0497 2712255, വെബ്‌സൈറ്റ്: www.sjd.kerala.gov.in.