മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

0 898

മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ

 

മീനങ്ങാടി: മീനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍രാജും സംഘവും മീനങ്ങാടി മേച്ചേരിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നും കഞ്ചാവുമായി യുവാവ് പിടിയിലായി. മലപ്പുറം കരിപ്പേള്‍ തൊമ്മാന്‍ കാടന്‍ മുഹമ്മദ് ഷെഫീഖ് (22) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്തു നിന്നും 2 എല്‍.എസ്.ഡി സ്റ്റാമ്പും, കഞ്ചാവും പിടികൂടി. മീനങ്ങാടി എസ്.ഐ സജീവന്‍, എ. എസ്.ഐ, സി.പി.ഒ മാരായ ഫിറോസ്, ഉനൈസ്, ഭരതന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.