നായന്മാർ മൂലയിൽ നിന്നും വൻതോതിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

0 731

വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നായന്മാർ മൂലയിൽ നിന്നും വൻതോതിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എം.ഡി.എം.എ യുടെ മൊത്ത വിൽപ്പനക്കാരിൽ ഒരാളായ നാലാം മൈൽ റഹ്മത്ത് നഗറിലെ അബ്ദുൾ മുനവ്വർ എന്ന മുന്ന (24 ) യെ ആണ് 11 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ.പി.എസ്ന്റെയും കാസറഗോഡ് ഡി.വൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെയും നിർദ്ദേശ പ്രകാരം ഇന്നലെ മുഹമ്മദ്‌ സാജിദ് പുളിക്കൂർ, യാസർ അറഫാത് ഇസത് നഗർ, മുഹമ്മദ്‌ സുഹൈൽ ചേരാൻകൈ, ആസിഫ് നെല്ലിക്കട്ടെ, മുഹമ്മദ്‌ ഹുസൈൻ പന്നിപ്പാറ എന്നിവരെ പിടികൂടി കേസെടുത്തു ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എം.ഡി.എം.എയുടെ മൊത്ത വില്പനക്കാരെ കുറിച്ച് മനസ്സിലാക്കുകയും തുടർന്ന് വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി മനോജിന്റെ യും എസ്. ഐ പ്രശാന്തിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രതി പിടിയിയെ പിടികൂടുകയും ആയിരുന്നു.

പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ സി.പി.ഒ മാരായ ഗണേശൻ, ശിവപ്രസാദ്. ഡ്രൈവർ നാരായണൻ എന്നിവർ ഉണ്ടായിരുന്നു.