ലോക്ക് ഡൗൺ ദിനങ്ങളിലെ മാതൃക പ്രവർത്തനങ്ങളുമായ് യുവാക്കളും, ഉദയനഗർ കോൺവെൻ്റിലെ സിസ്റ്റർമാരും…..

0 297

ലോക്ക് ഡൗൺ ദിനങ്ങളിലെ മാതൃക പ്രവർത്തനങ്ങളുമായ് യുവാക്കളും, ഉദയനഗർ കോൺവെൻ്റിലെ സിസ്റ്റർമാരും…..

ലോക്ക് ഡൗൺ തുടങ്ങിയ അന്ന് മുതൽ ദിവസങ്ങളിലും ഉദയനഗർ കോൺവെൻ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ അനീഷ്യയുടെയും, സിസ്റ്റർ അഞ്ജലിയുടേയും , ഷൻഹ.P.B യുടേയും നേത്യത്വത്തിൽ ഒരു പറ്റം യുവാക്കളും P and T Colony, ഉദയ കോളനി, കമ്മട്ടിപ്പാടം , എറണാകുളത്തിൻ്റെ മറ്റ് വിവിധ പ്രദേശങ്ങളിലും പലവ്യഞ്ജനങ്ങളും, പച്ചക്കറികളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്ത് വരുന്നു… അതോടൊപ്പം മുഴുവൻ ദിവസങ്ങളിലും ഭക്ഷണ പൊതികളും, കൂടാതെ അത്യാവശ്യ മരുന്നുകൾ ആവശ്യമായ് വന്ന മുഴുവൻ ആളുകൾക്കും ഇന്നേ ദിവസം വരെ വിതരണം നടത്തുവാൻ സാധിച്ചു….

കോൺഗ്രസ്സിൻ്റെ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡൻറ് ഷാൻ പുതുപ്പറമ്പിൽ, സുമേഷ്.പി.കെ.ടി, ഉദയനഗർ കോൺവൻ്റിലെ മദർ സുപ്പീരിയർ സിസ്റ്റർ അനീഷ, സിസ്റ്റർ അഞ്ജലി, എറണാകുളം ശാലെം മാർത്തോമ പള്ളിയിലെ Rev. ജെയിംസ് M കോശി, Rev. ജിനു ജോൺ, Mr. ബ്ലെസ്സി മാത്യു , വിവിധ സംഘടനകൾ എന്നിവർ ഇവർക്ക് അശ്യമായ സാധനങ്ങളും, പിന്തുണയും ഉൾപ്പെടെ മുഴുവൻ സഹായ സഹകരണങ്ങളുമായ് ഇന്ന് വരെ ഇവർക്ക് ഒപ്പം ഉണ്ട്…

ലോക്ക് ഡൗൺ തീരുന്നത് വരെ അർഹരായവരുടെ കരങ്ങളിൽ സഹായം എത്തിക്കുവാനായി ഞങ്ങൾ കൂടെ ഉണ്ടാകും എന്ന് ഷൻഹ.P.B ഉറപ്പ് പറഞ്ഞു…. ഇവർക്ക് സഹായത്തിനായ് ഷബീബ് ബഷീർ, ഗിരീഷ് കമ്മട്ടിപ്പാടം, അനീഷ് C.k, അരുൺ PS, ജെയിംസ് TG, മുരുഗൻ KR, മുഹമ്മദ് ബാബു എന്നിവർ നേതൃത്വം നൽകി വരുന്നു….

തുടർന്നും സഹായങ്ങൾ നൽകുവാൻ തല്പര്യം ഉള്ളവർ 9946640951, 8281063290 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്…