‘നിങ്ങളുടെ ലിസ്റ്റ് അവരെ അർഹിക്കുന്നില്ല, കാരണം അവൾ ലേഡി സൂപ്പർ സ്റ്റാറാണ്’; കരൺജോഹറിനെ പൊങ്കാലയിട്ട് നയൻതാര ആരാധകർ

0 786

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബോളിവുഡ് സംവിധാകൻ കരൺജോഹറിനെതിരെ രൂക്ഷവിമർശനം. തന്റെ ടോക് ഷോയായ ‘കോഫിവിത്ത് കരൺ 7’ എന്ന ഷോയിലെ പരാമർശമാണ് നയൻതാര ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഷോയുടെ പുതിയ എപ്പിസോഡിൽ അതിഥിയായെത്തിയത് നടി സാമന്ത റൂത്ത് പ്രഭുവായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയാരാണെന്ന് ചോദിച്ചപ്പോൾ നയൻതാരയുടെ പേരാണ് സാമന്ത പറഞ്ഞത്. ‘കാത്തു വാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചാണ് സാമന്ത മറുപടി പറഞ്ഞത്. എന്നാൽ ‘അവർ (നയൻതാര) എന്റെ ലിസ്റ്റിൽ ഇല്ല’ എന്നാണ് കരൺ പ്രതികരിച്ചത്. ഓർമാക്‌സ് മീഡിയയുടെ പട്ടികയിൽ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ള സാമന്തയെ കരൺ അഭിനന്ദിക്കുകയും ചെയ്തു.

എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിന് തൊട്ടുപിന്നാലെയാണ് നയൻതാരയുടെ ആരാധകർ കരൺ ജോഹറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നയൻതാരയെ കരൺ അനാദരിച്ചെന്നും ആരാധകർ പറയുന്നു. ‘നിങ്ങളുടെ ലിസ്റ്റിൽ അവർക്ക് ഇടം ആവശ്യമില്ല. കാരണം അവർ ലേഡി സൂപ്പർ സ്റ്റാറാണ് എന്ന് ഒരാൾ കമന്റ് ചെയ്തു. സാമന്ത നയൻതാരയെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണം പരുഷവും രണ്ട് അഭിനേതാക്കളെയും ഇകഴ്ത്തുന്നതുമാണെന്നും ആരാധകർ പറഞ്ഞു.

കരൺ ജോഹറിന്റെ അടുത്ത പ്രൊഡക്ഷൻ ‘ഗുഡ് ലക്ക് ജെറി’ നയൻതാര അഭിനയിച്ച കൊലമാവ് കോകിലയുടെ റീമേക്ക് ആണെന്ന് നിരവധി ആരാധകർ ചൂണ്ടിക്കാട്ടി എന്നാൽ കരൺജോഹറിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അഭിപ്രായമുണ്ട്.

അതേസമയം, നയൻതാരയെ ഇഷ്ടനടിയായി പറഞ്ഞ സാമന്തയെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി. 70ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നയൻതാര അവസാനമായി അഭിനയിച്ചത് ഭർത്താവ് വിഘ്‌നേഷ് ശിവന്റെ ‘കാത്ത് വാക്കുല രണ്ട് കാതൽ’ എന്ന ചിത്രത്തിലാണ്. സാമന്തയും വിജയ് സേതുപതിയുമായിരുന്നു സഹതാരങ്ങൾ. ഷാരൂഖ് ഖാനും വിജയ് സേതുപതിയും അഭിനയിക്കുന്ന അറ്റ്ലീയുടെ ‘ജവാൻ’ ആണ് നയൻതാരയുടെ അടുത്ത പ്രോജക്റ്റ്.

Get real time updates directly on you device, subscribe now.