യൂത്ത്കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരം പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ നടന്നു.

0 1,033

കായംകുളത്തെ യൂത്ത്കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച CPM ചോരക്കാതിയന്മാരെ അറസ്റ്റുചെയ്യുക എന്ന് പ്രഖ്യാപിച്ച് കൊണ്ട് യൂത്ത്കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരം പേരാവൂർ നിയോജകമണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ വീടുകളിൽ നടന്നു. മറ്റ് ജില്ലകളിൽ പോലീസ് സ്റ്റേഷനുകളുടെ മുൻപിൽ നടത്തിയ സമരം കണ്ണൂർ ജില്ലയിൽ കൊറോണയുമായി കടുത്ത നിയന്ത്രണമുള്ളതിനാൽ പ്രവർത്തകരുടെ വീടുകളിൽ ഇന്ന് വൈകുന്നേരം 4 മണിയ്ക്ക് വാമൂടി കെട്ടി പ്രതിഷേധ ബാനറും പിടിച്ചുള്ള സമരമാണ് പ്രഖ്യാപിച്ചത്…. സമരത്തിന് പേരാവൂർ നിയോജകമണ്ഡലത്തിൽ യൂത്ത്കോൺഗ്രസ്സ്  ജില്ലാ പ്രസിഡൻറ് സുദീപ് ജെയിംസ്, ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, നിയോജക മണ്ഡലം പ്രസിഡൻറ് സോനു വല്ലത്തുകാരൻ എന്നിവർ നേതൃത്വം നൽകി