യൂത്ത് കോൺഗ്രസ്‌ 3000 മാസ്കുകൾ വിതരണം ചെയ്തു

0 2,198

യൂത്ത് കോൺഗ്രസ്‌ 3000 മാസ്കുകൾ വിതരണം ചെയ്തു

മണിക്കടവ്: യൂത്ത് കോൺഗ്രസ്‌ മണിക്കടവ്ന്റെ ആഭിമുഖ്യത്തിൽ മണിക്കടവിലെ ആയിരത്തോളം വീടുകളിൽ 3000 മാസ്കുകൾ എത്തിച്ചുനൽകി. രാവിലെ 9.30 ന് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്  സിസിലി ബേബി പുഷ്പകുന്നേൽന്റെ വീട്ടിൽ വെച്ചുനടന്ന യോഗത്തിൽ  പ്രിൻസ് പി ജോർജ് അധ്യക്ഷത വഹിച്ചു. ആദ്യ മാസ്ക് വിതരണം യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്  സുദിപ് ജെയിംസ്‌ ഡിസിസി ജനറൽ സെക്രട്ടറി  ജോജി വര്ഗീസ് വട്ടോളിക്ക് നൽകി ഉത്കാടനം നിർവഹിച്ചു. മാസ്ക്നുള്ള തുക നൽകിയത് വിദേശ മലയാളിയും മണിക്കടവുകാരനുമായ മെൽബിൻ മൂത്തേടവും ബീഹാർ മലയാളി അസോസിയേഷന്റെ സംഭാവന അവരുടെ കോർഡിനേറ്റർ പ്രോമിസും മെമ്പർ അമലും യൂത്ത് കോൺഗ്രസ്‌ ന് കൈമാറി.നിരവധി യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ റോബിൻ പൊയ്കയിൽ നന്ദി അറിയിച്ചു.