യൂത്ത് കോൺഗ്രസ്സ് സമരവും കരുതലും ജില്ലയിൽ 613സമര കേന്ദ്രങ്ങൾ.

0 749

യൂത്ത് കോൺഗ്രസ്സ് സമരവും കരുതലും ജില്ലയിൽ 613സമര കേന്ദ്രങ്ങൾ.
കേവിഡി-19 ന്റെ ഭീതി ജനകമായ സാഹചര്യം നിലനിൽക്കുന്നതിന്റെ മറവിൽ സർക്കാർ സ്പ്രിൻക്ലർകമ്പിനിയുമായി ചേർന്ന് നടത്തുന്ന ഡാറ്റാ കരാർ അഴിമതി അവസാനിപ്പിക്കണം എന്ന് ആവിശ്യപ്പെട്ട് സംസ്ഥനവ്യാപകമായി യൂത്ത് കോൺഗ്രസ്സ് നടത്തുന്ന സമരവും കരുതലുമെന്ന സമരപരിപാടിയുടെ ഭാഗമായി ജില്ലയിൽ 613സമരകേന്ദ്രങ്ങളിലായി 1839ആളുകൾ പങ്കെടുക്കും. ഒരു പഞ്ചായത്തിൽ കുറഞ്ഞത് 5 കേന്ദ്രങ്ങളും ഒരോ കേന്ദ്രങ്ങളിലും 3 ആളുകൾ വീതം പങ്കെടുക്കും .കണ്ണൂർ ജില്ല ഹോട്ട് സ്പേട്ടും, ട്രിപ്പിൽ ലോക്ക് ഡൗണും ആയതിനാൽ പ്രവർത്തകർ വീടുകളിലാണ് സമരം സംഘടിപ്പിക്കുന്നത്. ഈ സമരത്തിൻ്റെ ഭാഗമായി പേരാവൂർ മണ്ഡലത്തിൽ 9 സ്ഥലങ്ങളിൽ സമരം സംഘടിപ്പിച്ചു…യൂത്ത്കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ് ,ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ, ജിബിറ്റ് ജോബ്, അജ്നാസ്, പ്രസൂൺ, നിതിൻ ജോണി, നീതു ജോസ് ,നൂറുദ്ദീൻ
എന്നിവർ പേരാവൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സമരത്തിന് നേതൃത്വം നൽകി