യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ നടത്തി

0 1,078

കൊട്ടിയൂര്‍:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നീണ്ടുനോക്കി ടൗണില്‍ ധര്‍ണ്ണ നടത്തി. ഡിസിസി സെക്രട്ടറി പി സി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രജീഷ് കുളങ്ങര അധ്യക്ഷനായി. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു ഓളാട്ടുപുറം, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് വി. പി സോനു, വൈസ് പ്രസിഡന്റ് ജിജോ അറയ്ക്കല്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് ആമക്കാട്ട്, വത്സ ധനേന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ ബാബു കുമ്പുളുങ്കല്‍, ജെയ്‌മോന്‍ കല്ലുപുരക്കകത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.