സ്പ്രിൻക്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തി.

0 597

സ്പ്രിൻക്ലർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം നടത്തി.

കേരള സർക്കാർ സ്പ്രിൻക്ലർ കമ്പിനിയുമായി ചേർന്ന് കോവിഡ് ഭീതി മറയാക്കി നടത്തിയ ഡാറ്റാ കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ സമരം നടത്തി.

സംസ്ഥനവ്യാപകമായി സമരവും കരുതലുമെന്ന പേരിൽ യൂത്ത് കോൺഗ്രസ്സ് നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായി ഭാരവാഹികളുടെയും പ്രവർത്തകരുടെയും ജില്ലയിലെ 785 വീടുകളിൽ 1967 പേർ ചേർന്ന് രാവിലെ 11 മണിക്ക് പ്ലക്കാർഡും പിടിച്ചായിരുന്നു സമരം നടത്തിയത്.

സമരത്തിന്റെ ഭാഗമായുള്ള കരുതൽ പ്രവർത്തനമായി സൗജന്യ പച്ചക്കറി കിറ്റ് വിതരണം ലോക് ഡൗൺ നിയന്ത്രണം മൂലം മാറ്റിവെക്കുകയായിരുന്നു.

സമരത്തിന് പേരാവൂർ നിയോജക മണ്ഡലത്തിൽ ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, ശരത്ചന്ദ്രൻ വി.സോനുവും കണ്ണൂരിൽ റിജിൽ മാക്കുറ്റി പ്രനിൽ മതുക്കോത്ത്, എം.കെ വരുണും മട്ടന്നൂരിൽ കെ കമൽജിത്ത് ,വിനേഷ് ചുള്ളിയാൻ, ഫർസീൻ മജീദും കല്യാശ്ശേരിയിൽ സന്ദീപ് പാണപ്പുഴ, സുധീഷ് കുന്നത്തും, പയ്യന്നൂരിൽ സിബിൻ ജോസഫ്, വി.ഷിജോയും, തളിപ്പറമ്പിൽ വി.രാഹുൽ, ശ്രീജേഷ് കൊയിലേരിയൻ, ശ്രീജിത്ത് കൂവേരിയും, ഇരിക്കൂറിൽ ഷാജു കണ്ടമ്പേത്ത്, ദീലീപ് മാത്യു, സിജോ മറ്റപ്പള്ളി, കെ.പി.ലിജേഷും, അഴീക്കോട് നികേത് നാറാത്തും, ധർമ്മടത്ത് അനൂപ് തന്നട, പി.സജേഷ്,സനോജ് ധർമ്മടവും, തലശ്ശേരിയിൽ പി.ഇമ്രാൻ, അക്ഷയ് ചൊക്ലിയും കൂത്തുപറമ്പിൽ വി.ഷിബിന, പി.പ്രജീഷ് തുടങ്ങിയവരും സമരത്തിന് നേതൃത്വം നൽകി.