കുത്തിയിരിപ്പ് സമരം നടത്തി യൂത്ത് ലീഗ്
പീച്ചംകോട്. വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പിച്ചം കോട് ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി ഡോക്ടർമാരുടെ സേവനം വെട്ടിച്ചുരുക്കിയതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. പ്രതിഷേധ പരിപാടി സലീം കേളോത്ത് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഇവി അദ്യക്ഷത വഹിച്ചു ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാഫർ മാഷ്. ഷറഫു എം, കൊച്ചി ബായി, റഫീക്ക് എ, സിദ്ധിഖ് മാഷ്, അരീഫ്, തുടങ്ങിയവർ പങ്കെടുത്തു യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി അസിസ് സ്വാഗതവും ട്രഷറർ എൻ സമത് നന്ദിയും പറഞ്ഞു