യൂട്യൂബ് നോക്കി ചാരായം വാറ്റുന്നതിനിടെ അമ്മയും മകനും അറസ്റ്റില്‍
പത്തനംതിട്ട: യൂട്യൂബ് നോക്കി ചാരായം വാറ്റുന്നതിനിടെ അമ്മയും മകനും അറസ്റ്റില്‍. കുമ്ബഴ വലഞ്ചുഴിയിലാണ് സംഭവം. ഇവരുടെ പക്കല്‍ നിന്ന് ഒന്നര ലിറ്റര്‍ വാറ്റുചാരായം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
കുമ്ബഴ വലഞ്ചിക്കുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് അറസ്റ്റിലായത്. യൂട്യൂബില്‍ നോക്കിയാണ് ചാരായ നിര്‍മ്മാണം മനസിലാക്കിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ആര്‍ പ്രദീപ് കുമാറിന്‍െ്‌റ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പോലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്റര്‍ വാഷ് ഒഴുക്കിക്കളഞ്ഞു.
പത്തനംതിട്ട എസ്.ഐ എസ് ന്യൂമാന്‍, എസ്.ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.