മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പരാതി

0 831

മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ പരാതി

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ചാഹലിനെതിരെ ജാതീയ അധിക്ഷേപം നടത്തിയ മുന്‍താരം യുവരാജ് സിംഗിനെതിരെ പൊലീസ് പരാതി. ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സനാണ് പരാതിക്കാരനെന്ന് റിപ്പോര്‍ട്ട് ചെയ്തു. യുവരാജിന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ദളിത് സംഘടനകളും ഒരു വിഭാഗം ആരാധകരും രംഗത്തെത്തിയിരുന്നു.

ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ലൈവിലെ വീഡിയോയില്‍ ചാഹലിനെ കളിയാക്കുന്ന ക്ലിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടിക് ടോക് പ്രേമത്തെക്കുറിച്ച്‌ പറഞ്ഞപ്പോഴാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവി ഉപയോഗിച്ചു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.