‘സ്വകാര്യനിമിഷങ്ങള്‍’ മൊബൈലില്‍, സുഹൃത്തുക്കള്‍ക്ക് ‘ഷെയര്‍’ ചെയ്യും, യുവാവ് റിമാന്‍ഡില്‍

0 373

 

കോട്ടയം: രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്ബതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് പിടിയിലായി. ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു. ആര്‍പ്പൂക്കര സ്വദേശി അന്‍സിലാ(29)ണ് റിമാന്‍ഡിലായത്.

രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിച്ചിരുന്ന് ദമ്ബതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് ഇയാളുടെ പതിവ്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.