വാലന്റൈന്‍ ദിനത്തിൽ ബൈക്കില്ലെന്ന് കാമുകി കളിയാക്കി; എട്ട് ബൈക്ക് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

0 267

 

വാലന്റൈന്‍ ദിനത്തില്‍ ബൈക്കില്ലെന്ന് പറഞ്ഞ് കാമുകി കളിയാക്കിയപ്പോള്‍ യുവാവ് മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍. ഡല്‍ഹിയിലാണ് സംഭവം.മാര്‍ച്ച്‌ ആറിനാണ് ദ്വാരകയില്‍ മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെത്തുകയും മോഷ്ടാക്കള്‍ക്കായി കെണിയൊരുക്കുകയും ചെയ്തു. ലളിത് എന്ന യുവാവാണ് ബൈക്കുള്‍ മോഷ്ടിച്ചത്. സുഹൃത്ത് സഹീദിനൊപ്പം ചേര്‍ന്നാണ് മോഷണ പരമ്ബര നടത്തിയത്.

തുടരെ തുടരെ ഒരു പ്രദേശത്ത് നിന്ന് ബൈക്കുകള്‍ മോഷണം പോയതായി പരാതി ലഭിച്ച പൊലീസ് മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. നമ്ബര്‍ പ്ലെയ്റ്റ് ഇല്ലാത്ത 1.8 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്ക് ഓടിച്ചാണ് ലളിതും സഹീദും പ്രദേശത്തെത്തിയത്.

ബൈക്ക് പരിശോധിച്ചപ്പോഴാണ് ഫെബ്രുവരി 21ന് ഡല്‍ഹിയില്‍ ബിന്ദാപൂരില്‍ നിന്ന് കാണാതായ ബൈക്കാണ് ഇതെന്ന് വ്യക്തമാകുന്നത്.

Get real time updates directly on you device, subscribe now.