കോഴിക്കോട്: മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു . മുസ്ലീം ലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) ആണ് മരിച്ചത് . ലീഗ് ഓഫീസിനുള്ളില്‍ വച്ച് കുത്തേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിയുന്നു. സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകനായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് അറസ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം . കൊല്ലപ്പെട്ട അന്‍സാറും, അഹമ്മദും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത് . ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തില്‍ അവസാനിച്ചത് . പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. തൊട്ടില്‍പ്പാലം ഓഫീസില്‍ വച്ച് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു.